തൊട്ടുമുൻപു ഭാവനയുടെ ഉത്തംഗ്ഗ സ്രിങ്കങ്ങളിൽ പൊട്ടിവിരിഞ്ഞ "അസ്തമയ സൂര്യൻ അക്രാന്തത്തൊടെ ഉറ്റുനൊക്കിയ അസ്ഥി പുഷ്പങ്ങൾക്ക് അവളുടെ അടിപ്പാവടയുടെ നിറമായിരുന്നു" എന്ന എന്റെ ഏറ്റവും പുതിയ കഞ്ചാവു ബീഡി കവിതയ്ക്ക് എന്ത് അർദ്ധം കൊടുക്കും എന്ന കൺഫ്യുഷനിൽ കമ്മത്തിന്റെ വീടിന്റെ അവിടുത്തെ വളവു തിരിഞ്ഞ് വരികയായിരുന്നു ഞാൻ
കഞ്ചാവു ബീഡി കവിത എഴുതുക അത്ര പ്രയാസമുള്ള കര്യമല്ല പക്ഷെ അതിനു പറ്റിയ എന്തെങ്കിലും അർദ്ധം കണ്ടുപിടിക്കനാണു പാട് ആലങ്കാരികമയി പറഞ്ഞാൽ സർഗത്മകതയുടെ കൊടുമുടികൾ കയറിഇറങ്ങി ഭാഷയുടെ നിമ്നൊന്നതങ്ങളിൽ തൊട്ടു തലോടിയും ഭാവനയുടെ അതിർ വരമ്പുകളിൽ കുടിലുകെട്ടിപാർത്തൂം ഒക്കെ വേണം അത് സാധിച്ചെടുക്കാൻ.
ചുരുക്കി പറഞ്ഞാൽ സാഹിത്യ പരമായിയും കാലാവസ്ഥാ പരമായും എന്തുകൊണ്ടും കഥയ്ക്ക് അനുകൂലമായ ഒരു.. ഒരു.. ഒരുതരം സാഹചര്യം ലഭിച്ചതിനാൽ നമുക്ക് ധൈര്യമായി മുന്നോട്ടുപൊകാം. അങ്ങിനെ തികച്ചും അമൽ നീരദ് സിനിമപൊലെ എല്ലാം വളരെ സ്മൂത്ത് ആയി നീങ്ങിക്കൊണ്ടിരിക്കുമ്പൊൾ അപ്രതീക്ഷിതമായണ് അത് സംഭവിച്ചത്
ആലങ്കാരികതകൾ ഒന്നും ഇല്ലാതെ പറയട്ടെ, ഒരു പാമ്പു കടിച്ചു അല്ലെങ്കിൽ തന്നെ പാമ്പു കടിക്കുന്നതിൽ എന്ത് ആലങ്കാരികത ! കടിയും കഴിഞ്ഞ് ഇഷ്ടൻ ഡീപ് നോർത്തിലേക്ക് ഇഴഞ്ഞ് ദാമോരൻ വക്കീലിന്റെ വേലിക്കകത്തെക്കു സ്ക്യുട്ടായി, മുൻകൂർജാമ്യം എടുക്കാനാവും!!
പാമ്പുകടി ഏല്ക്കുക തികച്ചും ഗൗരവമെറിയ കര്യം തന്നെ അത്തരം ഒരു അനതിക്രമ്യമായ (എന്തരോ എന്തോ)സാഹചര്യത്തിൽ എതൊരു അമിട്ടനും ചെയ്യവുന്നതെ ഞാനും ചെയ്തുള്ളു അതിത്ര വലിയ പൊല്ലാപ്പാവുമെന്നു ഞാൻ അറിഞ്ഞൊ?
അതേ!!: അമിട്ടിനെയൊ അമിട്ടന്മരെയൊ പറ്റി യാതൊരു വിവരവും ഇല്ലാത്തവർ ഇവിടെ വായന നിർത്തി വന്ന വഴിയ്യെ അടുത്ത വണ്ടിക്കു തിരിച്ചു വച്ചു പിടിച്ചോ, ഇനി അറിഞ്ഞെ അടങ്ങു എന്നുണ്ടെൽ ധിവിടെ ക്ലിക്കുക
അപ്പൊ അതെ ഞാനും ചെയ്തൊള്ളു "റ്റ്വീറ്റ്"

റ്റ്വീറ്റ് അങ്ങു എയറിലെക്കു വിട്ടില്ല ധാണ്ടെ പുറകെ വരുന്നു അഞ്ചാറു ലോൾ
റീറ്റ്വീറ്റ് ലൊല് ഇതൊക്കെ ഒരു സധാരണ ഫൊള്ളോവറുടെ ജന്മാവകാശമാണു ശെരി പക്ഷെ ഒരു മയമൊക്കെ വേണ്ടേ, എടാ കാലാന്മരെ ചാകാൻ കിടക്കുമ്പൊളാ അവന്റെ ഒരു ലൊലു


മൈന്റാക്കണ്ട ലോക സഭക്കും രാജ്യ സഭയ്ക്കും രാഷ്ട്രീയത്തിൽ ഇടപെടാമെങ്കിൽ എന്തുകൊണ്ടു തിരുസഭയ്ക്കു ആയിക്കുടാ എന്ന് ചോദിച്ച അളാണു, അതായത് വിഖടന വാദികൾക്കും പ്രതിക്രിയാ വാദികൾക്കും ഇടയിലുള്ള കൊളൊനിയലിസ്റ്റ് ചിന്താ സരണി. മിണ്ടിയാൽ ഇപ്പൊ പോളണ്ടിൽ എന്തു സംഭവിചു എന്നതിനു ഞാൻ ഉത്തരം പറയേണ്ടിവരും
ആരും ഇല്ലെടാ ഇവിടെ,???
ഉണ്ട്


ഓ ഇപ്പൊഴെങ്കിലും നല്ലതു പറഞ്ഞു തരാൻ ഒരാളുണ്ടായല്ലൊ
അല്ല ഈ പാതിരാത്രിയിൽ കയറിനു ഇപ്പൊ എവിടെ പൊകും ഷൂവിന്റെ ലെയിസ് ഉണ്ട് മതിയാകുമൊ?

ഗുഡ് അക്രി(അരുൺ ക്രിഷ്ണൻ) റോക്സ് എനിക്കീ ബുദ്ധി നേരത്തെ തോന്നീല്ലല്ലോ


ഗോൾഡൻ റേഷിയൊയെപറ്റിയും ലൊ-ഒഫ് വൺതെഡിനെ പറ്റിയും ഒക്കെ ഞാൻ പറയാൻ ഓങ്ങിയതാണു, ഓ ഇനി അതു പറഞ്ഞിട്ട് വേണം അവരെല്ലാം കൂടീ എന്റെ കാലു മൂന്നു കഷ്ണമായിട്ട് മുറിക്കാൻ, (960 ഗ്രിഡ് സിസ്റ്റത്തെപറ്റിയൊന്നും ആർക്കും അറിയാത്തതു ഭാഗ്യം)


നിർത്തിനെടാ നൊർവിജിയെലായലും ടുനീഷ്യെലായലും പാമ്പു കടിച്ചാൽ ചത്ത് പൊകും, ഡെയിലി ഇറങ്ങിക്കൊളും ആ സിനിമ കണ്ടു ഈ സിനിമ കണ്ടു എന്നും പറഞ്ഞ് നമ്മളാരും റ്റുനീഷ്യായിൽ പൊയി ചോദിക്കില്ലാല്ലൊ അങ്ങിനൊരു സിനിമ ഉണ്ടൊന്ന്

അത് അങ്ങു സ്ക്രൊൾ ചെയ്തു വിട്ടാൽ മതി അങ്ങേർക്ക് ഭയങ്കര സങ്കടം വരുമ്പൊളാണു ഇത്പോലെ നൊക്കിയാ സിംബിയൻ ലെവൽ റ്റ്വീട്ടുകൾ വരിക, എന്നെ പാമ്പു കടിച്ചതിന്റെ സങ്കടം ആയിരിക്കും അല്ലെ?..

ഒന്ന് പൊടാ ഉവ്വെ പാമ്പ് ഐഡന്റിറ്റി കാർഡും കൊണ്ടല്ലെ നടക്കുന്നത് ഏതു ഇനമാണെന്നറിയാൻ.
ധാ എകദേശം ഇത്രേം വലിപ്പം വരും പിന്നെ കോലിന്റെ രണ്ടറ്റത്തും പാമ്പ്

പാമ്പാണോ ആണു ചെരയാണോ ആണു എന്നു എനിക്ക് അറിയില്ല, ഈ പാമ്പ് ആണാണോ പെണ്ണാണോന്ന് അറിഞ്ഞിട്ടെന്തിനാ കല്യണം ആലോചിക്കാൻ ആണൊ?പെണ്ണാണെന്നു തൊന്നുന്നു എന്തെ? ആലൊചിക്കട്ടെ?

നൊ കമന്റ്സ്....അല്ല കുര്യാ ഇതെങ്ങിനെ സാധിക്കുന്നു ഇത്ര കൃത്യമായിട്ട് പെൺ വിഷയം ചർച്ച ചെയ്യുമ്പൊൾ മാത്രം....
അമിട്ടിന്റെ പ്രിയങ്കരനായ ആണവ ശാസ്ത്രജ്ഞാ താങ്കൾ എങ്കിലും സഹായിക്കു അറ്റ്ലീസ്റ്റ് ഒരു ഒട്ടൊ എങ്കിലും വിളിച്ച്തരൂ....

യൂറ്റൂ ബ്രൂട്ടസ്...സവത്തെ കുത്തല്ല്ലെ പ്ലീസ്സ്. വെമ്പള്ളിക്ക് അവിടെ ആണവായുധത്തിനു പെയിന്റടിക്കുന്ന പണിയാണെന്നു എല്ലാരും പറഞ്ഞപ്പൊഴും താങ്കളെ സപ്പൊർട്ട് ചെയ്യാൻ ഞാൻ മത്രമേ ഉണ്ടായിരുന്നുള്ളു. അവിടെ വെമ്പള്ളി ആണവായുധം മറിച്ചുവിറ്റിട്ടാണു ബ്ഭീയെംഡഫ്ലിയു വാങ്ങിയതെന്നു വരെ ഇവന്മാർ പറഞ്ഞുണ്ടാക്കിയപ്പൊഴും ഞാൻ അച്ചായന്റെ കൂടെ സ്റ്റേൺ ആയിട്ട് നിന്നില്ലെ എന്നിട്ടും!!!
പോയൊ??
പാവം സെന്റി അടിച്ചാൽ വേഗം പോയിക്കളയും, പുറത്തു പൊയി നിന്ന് കരയുവാരിക്കും, ലോല ഹൃദയനാണെന്നു തൊന്നുന്നു

സംഗതി കൈവിട്ട് പൊകുന്ന ലക്ഷണമാണ്
അല്ലാ ഇതിപ്പൊ എന്താ എന്റെ പ്ലാൻ റൊഡിൽ വീണു കിടന്നു മരിക്കണൊ? അതൊ....
ഈ അവസരത്തിൽ റ്റ്വീട്ടാൻ ഒരു കഞ്ചാവു വീണ്ടും ബീഡി കവിതകൂടി ആലൊചിച്ചു നില്ക്കുമ്പൊൾ ധാ ഇരുട്ടിനെ കീറിമുറിച്ച് ഒരു യമണ്ടൻ രണ്ടായിരത്തി മൂന്ന് മോഡൽ ഹോണ്ടാ സിറ്റി പാഞ്ഞുവന്ന് ഫസ്റ്റിട്ട് ബ്രേക്കിട്ട് ഇരച്ചിരച്ച് നിന്നു. ആഗതൻ വണ്ടി നിർതി ഇറങ്ങി അതെഅതുതന്നെ ഞാൻ ഊഹിച്ചതുതന്നെ മുരടു വെള്ളരിക്ക പൊലുള്ള തല, ചപ്ലാച്ചി തലമുടി, സോഡാക്കുപ്പി കണ്ണാടി, മറ്റനുബന്ധ ഉപകരണങ്ങൾ അങ്ങിനെ അനവധി നിരവധി സവിശേഷതകളുടെ ആകെ തുക അവൻ സൈദ്ധാന്തിക വ്യഭിചാരി -
“പയ്യൻസ്” നുമ്മട പയ്യൻസ്
റ്റ്വിട്ടർ എന്താണെന്നറിയാതെ റീറ്റ്വീട്ടുകൾക്കും ലൊലുകൾക്കും അടിപ്പെടാതെ അവൻ അവൻ വരും തൂണ് പിളർന്നും വരും അതെ വന്നു കുന്നുകളും മലകളും പുല്മേടുകളും താമരശ്ശേരി ചുരവും മിട്ടായി തെരുവും സൗത്ത് ഓവർബ്രിഡ്ജും കടന്ന്.
ഇനി റ്റ്വിട്ടർ ക്ലൊസ് ചെയ്യാം
അഞ്ചടി രണ്ടിഞ്ച് ആഗതൻ വന്നപാടെ ഒരു രണ്ടിഞ്ച് മൂന്ന് എം.എം ബീഡി കത്തിച്ച് ബുദ്ധി ജീവി പരമായ തന്റെ ഭൗതിക വസ്തുക്കൾ എല്ലാം യഥാസ്ഥാനത്തുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മെല്ലെ പുകച്ചുരുളുകൾ വെളിയിലെക്കു ഊതിവിടുന്നതിനൊപ്പം തന്നെ ശബ്ദ വീചികൾ സൃഷ്ടിച്ച് എന്നെ അത്ഭുതപ്പെടുത്തി
"പാമ്പു ....കടിച്ചു....അല്ലെ"
കറക്ട് കട്ടിംഗ്! ഒരൊ വാക്കിനു ശെഷവും ബുദ്ധിപൂർവം ഒരൊ സെമിബിറ്റ് റെസ്റ്റ്, ഉച്ചസ്ഥായിയിൽ അരക്കട്ടക്ക് ഫ്ലാറ്റ്.
ഞാൻ അനുഭാവ പൂർവ്വം തലയാട്ടി
ചോദ്യത്തിനു ശേഷം മെല്ലെ ഇടതുകൈ പൊക്കറ്റിൽ തിരുകി വലതുകയ്യിലെ ബീഡി ജുബ്ബയിൽനിന്നും അകറ്റി പിടിച്ച് ശരീരഭാരം ഇടതുകാലിലെക്കുന്നി മീശയുടെ അറ്റം കടിച്ചുകൊണ്ട് മതിലിലെക്കു നൊക്കി നിന്നു മെല്ലെ പറഞ്ഞു
“ഒന്ന് പറയട്ടെ ഈ പാമ്പു കടിക്കുക എന്നൊക്കെ പറഞ്ഞാൽ വെറും പൈങ്കിളിയാണു ബുദ്ധിജീവികൾക്ക് ഇടപെടാൻ പറ്റാത്ത ഒരു കേസിലും ഞാൻ ഇടപെടാറില്ലല്ലോ!! അതുകൊണ്ട്.......”
"പിന്നെ എന്ത്....... താൻ ഇങ്ങോട്ട് പൊന്നതു?"
മൗനം, പിന്നെ ചീവീടുകളുടെ കരച്ചിൽ മാത്രം.
.....
"ഡാ .#$#$%$#@&. നിനക്ക് വീട്ടീ പോകണ്ടേ?"
അനിച്ചേട്ടൻ ഒഫീസിലെ കാബ് ഓടിക്കുന്ന അനിച്ചേട്ടൻ ഇങ്ങേരെന്താ ഇവിടെ.
"ഹ്ങ്ങേ....അനിച്ചേട്ടനൊ? അനിച്ചേട്ടനെന്താ ഇവിടെ?? എനിക്ക് വീട്ടീപോവണ്ട ആശൂത്രീ പൊയാമതി . പയ്യൻസ് എവിടെ?അവൻ പൊയൊ?..."
പയ്യൻസോ? എതു പയ്യൻസ് ...ആശൂത്രീലോ?...നീ വരുന്നുണ്ടെങ്കിൽ വാ നിന്നെ ബസ്സ്സ്റ്റാന്റിൽ ഇറക്കിവിട്ടിട്ട് വെണം എനിക് വീട്ടിൽ പൊകാൻ
ഹ്ങ്ങെ? അപ്പൊ ഞാൻ സ്വപ്നം കണ്ടതാണൊ?
അപ്പൊ? ഈ റ്റ്വീട്ടും റീറ്റ്വീറ്റും ലോലുമൊക്കെ?
കാര്യങ്ങളുടെ സത്യാവസ്ത എന്താണെന്നറിയാൻ റ്റ്വിട്ടർ വിന്റോ ഒപൺ ചെയ്ത ഞാൻ യധാർത്ഥത്തിൽ ഞെട്ടിയത് അപ്പൊഴാണ്
#പാമ്പ്കടി ഇസ് ട്രെൻഡിങ്ങ് ഗ്ലോബലി...!!

ഗുണപാഠം : നൈറ്റ് ഷിഫ്റ്റിൽ ഇരുന്ന് ഉറങ്ങരുത്... ഉറങ്ങിയാൽതന്നെ സ്വപ്നം കാണരുത്... സ്വപ്നം കണ്ടാൽതന്നെ സ്വപ്നത്തിൽ റ്റ്വീറ്റ് ചെയ്യരുത്
വാള്: സ്വപ്നത്തിൽ എടുത്ത സ്ക്രീൻഷോട്ടുകൾക്ക് സ്വാഭാവിക ജീവിതത്തിൽ യാതൊരുവിധ സാധുതയും ഉണ്ടായിരിക്കുന്നതല്ല
ഈ പോസ്റ്റിലെ കഥയും കഥാപാത്രങ്ങളുമായി എതെങ്കിലും അമിട്ടന്മാരുമായോ അല്ലാത്തവരുമായൊ എന്തെങ്കിലും ബന്ധം തോന്നുന്നുവെങ്കിൽ ആ ബന്ധവും പറഞ്ഞ് ആരും അങ്ങ് വന്നേക്കരുത് .....ഹ്ങ്ങാ
16 comments:
ഇതു കഞ്ഞാവ് അല്ല , കഞ്ഞവിനും കൂടുതല് വീര്യം ഉള്ള എന്തെങ്ങിലും ഉണ്ടോ, ചിലപ്പോള് അതാകും. ചന്ദുകൊചെട്ടന്റെ ചെറു ലേഖനംഗല് ഇനിയും പ്രതീക്ഷിക്കുന്നു.
kalakki!!
angeekarikkathirikkan vayya....nalla oru bhavi kanunnund. good one
ഹ ഹ കലക്കി :)
ബീഡിയുണ്ടോ സഘാവേ ?
ങ്ങൈ!
കൊള്ളാടാ നല്ല ബൌദ്ധികമായ കഥ..
ബൈഥബൈ.. നിനക്കിത്രേം ബുദ്ധിമോശക്കുറവുണ്ടെന്ന് കരുതീല്ല!
ട്വീറ്റ് കൊണ്ടൊരു പോസ്റ്റ് .ഗംഭീരം !
അത് വായിച്ചപ്പോ എനിക്കും ഓരോന്ന് ചോദിയ്ക്കാന് തോന്നുന്നു .
പക്ഷെ വേണ്ട, എന്തിനാ വെറുതെ ട്വിറ്റെറില് കിടക്കുന്ന ആ സാധനത്തിനെ എടുത്തു വേണ്ടാത്തിടത് വെക്കുന്നത്?
ഹിഹിഹി... ഗോള്ളാം... :)
മച്ചാ സ്പാറി ഇടിവെട്ടു സോറി അമിട്ട് വെട്ടു പോസ്റ്റ് !!
ങേ!!!
Kidilan post. Enikk korachum koodi importance kodukkaarnnu. Keep writing (enne kurich).
PS: shemeelne kurich ezhuthaanjathu nannaayi. Allengil Ithoru vulgar post aayi maariyene. #0000
ക്ലാസ്സ്........
ഡേയ്, അടുത്ത തവണ കഞ്ചാവിനു പകരം മാജിക് മഷ്റൂം ടട്രൈ ചെയ്യ്. ഒന്നൂടെ ഭാവന (മറ്റേ... ലവളല്ല...) വരും
കൊള്ളാം :)
കിക്കിക്കിക്കി
കൊള്ളാലോ.. ഇപ്പൊള കണ്ടേ! :) :) കിടുക്ക് :)
ശെന്റെ പൊന്നോ>>>>>> ഇങ്ങനേം ഫാവനയോ???? :) :) :):) കൊക്കൊല..
Post a Comment