Saturday, February 9, 2013

സര്‌ക്കാസ്റ്റിക് ബിനാലെ

"ഇതെന്താ മാമാ?"
"മാമന്‍ ഒരു പടം വരക്കുവാ കുഞ്ഞേ"
"ഇതെന്തിന്റെ പടാണ് ?"
"ഇത് വരച്ച് കഴിഞ്ഞ് ഇതെന്താവും എന്ന് നോക്കട്ടെ എന്നിട്ട് പറയാം എന്ത് പടം ആണെന്ന് "
"..."



"ഇതെന്താ മാമാ ? "
"കുഞ്ഞേ ഇതാണ് ചാകര"
"ചാകര എന്ന് പറഞ്ഞാല്‍ എന്താ?"
"കുഞ്ഞേ ഇത് ഒരു സര്‌ക്കാസ്റ്റിക്  റെപ്രസെന്റെഷന്‌ ആണ് മണ്ണിലേക്കിറങ്ങിവന്ന കലയുടെ സര്‍ഗാത്മക  അതിസാരം"
""
"നമുക്ക് ഇത് ബിനാലേക്ക് അയക്കണം"
"അതെന്താ മാമാ?"

കൊച്ചിയെ പറ്റിയും ബിനാലെയെ പറ്റിയും മുസിരിസിനെ പറ്റിയും ഞാന്‍ അഭിഷേകിന് വിശദീകരിച്ച് കൊടുക്കുമ്പോ എടുത്ത ചിത്രം 




"മാമാ..."
"എന്താടാ?"
"ദേ ഞാന്‍ വരച്ചതാ"
"ഇതെന്താ?"
"ഇത് മീന്‍ ഇരവിഴുങ്ങുന്ന പടമാണ്"
"* ഞാന്‍ അത്ഭുതപ്പെടുന്ന ഇമോ* ഒരു ഫോട്ടോ എടുത്തോട്ടെ ?"
" :) "
ഞാന്‍ പറയാതെ തന്നെ അവന്‍ സൃഷ്ടിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തത്  ഇങ്ങനെയാണ് 

"ഇങ്ങനെ പടങ്ങള് മാത്രം വരച്ചാല്‍ പോരാ, ബിനാലേക്ക് ഒക്കെ എടുക്കണമെങ്കില്‍ ഇന്‌സ്റ്റാലെഷന്‍സും ഒക്കെ വേണം"
"അതെന്താ ?"
"മാമന്‍ കുറച്ച് സാമ്പിള്‍ ഇന്സ്ടലെഷന്‍ ഉണ്ടാക്കി കാണിച്ചു തരാ, അതെന്താന്നൊന്നും ചോദിക്കരുത് "
"ഒകെ"




"ഇനി കുഞ്ഞ് തന്നെ ഒരു ഇന്‌സ്റ്റലെഷന്‍ ഉണ്ടാക്കി നോക്കു"
"ഉം"


അഭിഷേക് അവന്റെ ബിനാലെ ഇന്‌സ്റ്റാലെഷന്റെ  തിരക്കില്‍ 

ഫൈനല്‍ പ്രോടക്റ്റ് 


"*മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന ഇമോ*"

അനന്തിരവനെ ഒറ്റ മണിക്കൂര്‍ കൊണ്ട് ഒരു അക്കാദമിക് ലെവല്‍ ബുദ്ധിജീവി തലത്തിലേക് ഉയര്ത്തികൊണ്ടുവരാന്‍ കഴിഞ്ഞതില്‍ എനിക്ക് അന്തസും പിന്നാലെ പുളകവും തോന്നി.

നിയമ പ്രകാരമുള്ള മുന്നറിയിപ്പ് : ബിനാലെയുമായൊ അതിന്റെ ആളുകളുമായോ എനിക്ക് ഒരു വിരോധവും ഇല്ല. ന്യൂനപക്ഷ ബുജീ പ്രഭുത്വം ചില്ലുകൂടുകളില്‍ അടച്ചു സൂക്ഷിച്ചിരുന്ന അപ്രാപ്യ കലയെ മണ്ണിലേക്കിറക്കി കൊണ്ടുവന്ന  സര്‍ഗാത്മക അതിസാരത്ത്തോട് എനിക്ക് ബഹുമാനം മാത്രമേ ഉള്ളു, പിന്നെ ഇത് വെറും സര്‍ക്കാസ്ടിക് 

നന്ദി : ഈ ബ്ലോഗ്‌ പോസ്ടിന് ഇന്‍സ്പിരേഷന്‍ ആയ 

ഈ കഥക്ക് പേരില്ലെങ്കിലും 100 ദിവസം ഓടും  എന്ന പോസ്റ്റിനും അതെഴുതിയ ശരത്തിനും 

1 comment:

Anonymous said...

ഹായ്... ബെന്‍ഡന്റെ പടമുള്ള ചെരിപ്പ്