
കീബോര്‍ഡ് മൗസ് അല്‍ക്കുലുത്തുകള്‍ക്ക് അപ്പുറം
അജ്ഞാതമായ ന്യുട്രൊണ്‍ ഇലട്രോണ്‍ വശപ്പിശകുകളില്‍,
വഴിപിഴച്ചുപൊയ സിലിക്കണ്‍ തന്മാത്രയില്‍
തൂങ്ങി മരിച്ച വിന്‍ഡോസ് 7ന്റെ
ആത്മഹത്യാ കുറിപ്പില്‍
വിവരാവകാശ സൗഹൃത സാങ്കേതിക സംഭാഷണത്തില്‍
7200 rpm ല്‍ മുരണ്ടു കറങ്ങിയ വൈദേശിയ റോമനു
താലം കൈമാറാന്‍
മടികാണിച്ച കുന്നംകുളം രാമന്‍
- മനപൂര്‍വമോ അല്ലാതെയൊ
ബൈനറി ഗണിതശാസ്ത്രത്തില്‍
കടന്നു കൂടിയ
സ്പൈവെയര്‍,
മാല്‍ വെയര്‍,
ട്രോജന്‍ കൃത്രിമത്തില്
ദൌത്യസേന കുടിയോഴിപ്പിച്ച
ഏതൊ സീറൊയില്‍ അല്ലെങ്കില്‍ ഒന്നില്‍
എവിടെയൊ എങ്ങിനെയൊ ...
കവിത, കറുത്ത നിറം ഒത്ത ശരീരം മലയാളം മാത്രം....ബ്ലാബ്ലബ്ല
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായി
കണ്ടു കിട്ടുന്നവര്‍ അടുത്ത അമിട്ട് മീറ്റില്‍ തിരിച്ചേല്പ്പിക്കേണ്ടതാണ്
2 comments:
കൈവിട്ട കവിതക്കു ആദരാഞ്ജലികള്‍...
കറുത്തകവിത
വെളുത്തപുകക്കോപ്പം
തെക്കോട്ടുപോയന്നാരോ
പറഞ്ഞതായ് തോന്നി
തിരിച്ചുവരുമാരിക്കും.
Post a Comment